ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് പത്മവ്യൂഹത്തിലെ അഭിമന്യു. വിനീഷ് ആരാധ്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.വിനീഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതുന്നത്. അഭിമന്യുവിന്റെ നാട്, കോളേജ്, രാഷ്ട്രീയം, രകതസാക്ഷിത്വം തുടങ്ങിയ ഉള്‍പെടുത്തികൊണ്ടാണ് ചിത്രം ഒരുക്കിയത്.
പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. അജയ് ഗോപാല്‍, സിപി അബൂബക്കര്‍ എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. 5 ലക്ഷം രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷാജി ജേക്കബാണ്. ആര്‍എംസിസി ഗ്രൂപ്പുമായി ബന്ധപെട്ട് വാട്‌സ് ആപ്, ഫെയ്‌സ്ബുക്ക് തുടങ്ങി നവമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.