ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവിയേട്ടന്റെ മധുച്ചൂരല്‍. അദ്ധ്യാപകരായ പവിത്രന്‍ ആനി ദമ്പതികളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വ്യത്യസ്ത മതസ്ഥരായ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. പവിത്രന്‍ മാഷായി ശ്രീനിവാസനും ആനിയായി ലെനയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, മജീദ്, ലിഷോയ്, ബാബു അനൂര്‍, വിജയന്‍ കാരന്തൂര്‍, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘുനാഥ് സംഗീതം പകരുന്നു. പി സുകുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. എം ജി ശ്രീകുമാര്‍,വിജയ് യേശുദാസ്, കെ എസ് ചിത്ര,വൃന്ദ മോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചലച്ചിത്രതാരം നമിത പ്രമോദാണ് പുറത്തുവിട്ടത്.സഞ്ജീവനി ക്രിയേഷന്‍സിന്റെ ബാനറില്‍ വിസി സുധന്‍, സി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പവിയേട്ടന്റെ മധുരച്ചൂരല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.