X
പെങ്ങളില
Drama | 08 Mar 2019 |
Malayalam

പെങ്ങളില കഥ

മോഹവലയം എന്ന ചിത്രത്തിനുശേഷം ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് പെങ്ങളില.എട്ട് വയസസുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാന്‍ എത്തുന്ന അറുപത്തഞ്ചു വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുള്ള സ്‌നേഹ ബന്ധമാണ് ചിത്രം പറയുന്നത്.അഴകനായി ലാലും, രാധയായി അക്ഷര കിഷോറും അഭിനയിക്കുന്നു.അഴകന്റെ പഴയകാല ജീവിതം,രാധയുടെ കുട്ടിക്കാലം,രാധയുടെ അമ്മയുടെ ഒറ്റപ്പെടല്‍ എന്നീ വിഷയങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.നരേന്‍,രഞ്ജി പണിക്കര്‍,പ്രിയങ്ക നായര്‍,നീതു ചന്ദ്രന്‍,അമ്പിളി സുനില്‍,ഷീല ശശി,മറീന മൈക്കിള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണവും, ഷബീറലി കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു.കവി കെ സച്ചിദാനന്ദന്‍, അന്‍വര്‍ അലി എന്നിവരാണ് ഗാന രചന നിര്‍വ്വഹിക്കുന്നത്.അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് പെങ്ങളില എന്ന ടൈറ്റില്‍. സച്ചിദാനന്ദന്റെ പുലയപ്പാട്ട് എന്ന കവിത ആദ്യമായാണ് മലയാള സിനിമയില്‍ അവതരിപ്പിക്കുന്നത്.വിഷ്ണു മോഹന്‍ സിത്താരയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.പശ്ചാത്തല സംഗീതം ബിജി ബാലും എഡിറ്റിങ്ങ് വി ടി ശ്രീജിത്തും നിര്‍വ്വഹിക്കുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


** Note : കുറിപ്പ്: പെങ്ങളില എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+