പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പെണ്ണന്വേഷണം. നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള അധിന്റെ ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണിത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അധിന്‍ തന്നെയാണ്. ഗോകുല്‍ ദാസിന്റെതാണ് കഥ. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജാദ് കാക്കു ആണ് സിനിമയുടെ ഛായാഗ്രഹണം ദിനു മോഹന്‍, സൈക്കു വിശ്വരാജ് എന്നിവരുടെ വരികള്‍ക്ക് എറിക്ക് ജോണ്‍സണ്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. നിര്‍വ്വഹിക്കുന്നത്. റിയാസ് അസീസ്, അരുണ്‍ ശിവദാസ്, സനില്‍ കെ ബാബു, മുഷ്താഖ് മുഹമ്മദ് എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.
** Note :
കുറിപ്പ്: പെണ്ണന്വേഷണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.