മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേരന്‍പ്. ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. കട്ട്രുത് തമിഴ്, തങ്കമീനുകള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് റാം.അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
മറ്റുള്ളവരെ ഭയത്തോടെ മാത്രം വീക്ഷിക്കുന്നക്കുന്ന പാപ്പായ്ക്ക് സ്വന്തം പിതാവിനെയും പേടിയാണ്. അമുദവന്റെ കരുതലും സ്‌നേഹവുമൊന്നും മനസ്സിലാക്കാന്‍ തുടക്കത്തില്‍ അവള്‍ക്ക് കഴിയുന്നുമില്ല. അദ്ദേഹത്തിനൊപ്പമിരിക്കാന്‍ പോലും കൂട്ടാക്കാത്ത അവള്‍ പിന്നീട് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായി മാറുകയാണ്. ഇവരുടെ ജീവിതാവസ്ഥയെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമൊക്കെ തുടക്കത്തില്‍ തന്നെ വിവരിക്കുന്നുണ്ട്
അഞ്ജലി അമീര്‍,സമുദ്രക്കനി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു.തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാധനയും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.തമിഴില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.റിലീസിങ്ങിനു മുന്‍പു തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍,ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍ എന്നീ മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രംകൂടിയാണിത്.
യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.വൈരമുത്തു, സുമതി റാം, കരുണാകരന്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്.ശ്രീരാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പി എല്‍ തേനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: പേരന്‍പ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.