സുരാജ് വെഞ്ഞാറമൂട്, അഭിജ ശിവകല എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരിനൊരാള്‍.പ്രവാസിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഇമ്മാനുവല്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.ഒരുപാട് കാലം ഒമാനില്‍ ജോലി ചെയ്തതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇമ്മാനുവലിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജെമിന്‍ സിറിയക്കാണ് ചിത്രത്തിന്റെ സംഭാഷണം എഴുതിയത്.എസ് രമേശന്‍ നായര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ എന്നിവരുടെ വരുകള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കുന്നത്. സുധീര്‍ കരമന, സായ്കുമാര്‍, അന്‍വര്‍, നോബി, അനുമോള്‍, സേതു ലക്ഷ്മി, ബേബി മധുരിമ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.തൊടുപുഴ, സലാല, ചെന്നൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.സുനിതാ പ്രൊഡക്ഷന്‍സിന്റെ എം മണിയാണ് പേരിനൊരാള്‍ നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പേരിനൊരാള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.