ബിജു വിശ്വനാഥിന്റെ തിരക്കഥയില്‍ 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പീറ്റര്‍സ്‌കോട്ട്. രഘുവരന്‍, ജഗതി ശ്രീകുമാര്‍,തിലകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേംകുമാര്‍, ചാര്‍മ്മിള, കല്‍പ്പന,റിസബാവ,രാജന്‍ പി ദേവ്, കെ പി എസി സണ്ണി,എന്‍ എഫ് വര്‍ഗീസ്, വെട്ടുകിള പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിജു വിശ്വനാഥിന്റെ വരികള്‍ക്ക് ബാബു ജോണ്‍ ആണ് സംഗീതം നല്‍കിയത്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്.അനീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം എസ് എം റാഫിയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പീറ്റര്‍സ്‌കോട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.