ദിലീപിനെ പ്രധാന കഥാപാത്രമാക്കി പി.ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിക് പോക്കറ്റ്. ചിത്രത്തിലെ കഥാപാത്രത്തിനായി ദിലീപ് പോക്കറ്റടി പഠിച്ചിരുന്നു. പിക് പോക്കറ്റ് എന്റര്‍ടെയ്‌നര്‍ ബോബ് ആര്‍ണോയില്‍ നിന്നുമാണ് താരം പിക് പോക്കറ്റിങ്ങ് പഠിച്ചത്. വേഗത്തില്‍ പോക്കറ്റടിക്കാന്‍ കഴിവുള്ള ബോബ് ആര്‍ണോ വിനോദത്തിന് വേണ്ടി പോക്കറ്റടി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശനം നടത്താറുണ്ട്. പിക് പോക്കറ്റിന്റെ തിരക്കഥയുമായി അദ്ധേഹത്തെ സമീപിച്ചപ്പോള്‍ ദിലീപിനെ പരിശീലിപ്പിക്കാനും ചിത്രത്തിന്റെ ഭാഗമാകാനും അദ്ധേഹം സമ്മതിക്കുകയായിരുന്നു.
** Note :
കുറിപ്പ്: പിക് പോക്കറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.