പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിക്കറ്റ് 43. പൃഥ്വിക്ക് പുറമേ ബോളിവുഡ് താരമായ ജാവേദ് ജെഫ്രിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നു. കശ്മീരില്‍ അതിശൈത്യമുള്ള ഒരു പ്രദേശത്ത് ഒറ്റപ്പെട്ടുപോകുന്ന സൈനികന്റെ കഥയാണ് ചിത്രം പറയുന്നത്. അയാളുടെ കൂട്ടിനുള്ളത് ഒരു റേഡിയോയും ഒരു പട്ടിയും മാത്രം. പുറംലോകവുമായി ബന്ധമില്ലാതെ പാക് അതിര്‍ത്തിയില്‍ അലയുന്ന സൈനികന്റെ മനോനില പിന്നീട് തെറ്റുന്നു. ഇന്ത്യയിലെയും, പാക്കിസ്ഥനിലെയും രണ്ട് പട്ടാളക്കാർ തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കൂടിയാണ് പിക്കറ്റ് 43. പ്രണയവും പാട്ടുമെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് നടന്‍ നാസര്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബ്രുവെറി ഫിലിംസിന്റെ ബാനറിൽ ഓ ജി സുനിലാണ് ചിത്രം നിർമ്മിക്കുന്നത്.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.