ദിലീപ്,കാവ്യമാധവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'പിന്നെയും'. പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഭാര്യ ദേവിയായി കാവ്യമാധവനും എത്തുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദിലീപ് അദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൂടാതെ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദിലീപും കാവ്യ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. കുടുംബജീവിതവും പ്രണയവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഇന്ദ്രന്‍സ്,നെടുമുടി വേണു, ബാലതാരം അക്ഷര, വിജയരാഘവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഹരികുമാര്‍ ശബ്ദലേഖനവും എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.അടൂര്‍ ഗോപാലകൃഷ്ന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അടൂരും ബേബി മാത്യൂസ് സോമതീരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: പിന്നെയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.