പോക്കിരി രാജ കഥ
വൈശാഖ് സംവിധാനം ചെയ്ത് 2010 മേയ് 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, സ്നേഹ, ശ്രിയ ശരൺ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്നു.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് പോക്കിരിരാജ പറയുന്നത്. രാജയും, സൂര്യയും സഹോദരങ്ങലാണ്. ഒരിക്കൽ അച്ഛന്റെ കൈ പിഴമൂലം സംഭവിച്ച കൊലപാതക കുറ്റം രാജ ഏറ്റെടുക്കുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ അറിയാതെ അച്ഛൻ രാജയെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. പിന്നീട് തമിഴ് നാട്ടിലെ മധുരയിൽ ചെന്നെത്തിയ രാജ അവിടെ ഗുണ്ടാ തലവനായ പോക്കിരിരാജയായി മാറുന്നു. ഒരു കള്ളക്കേസ്സിൽ പെട്ട് ജയിലിൽ അടക്കപ്പെട്ട സഹോദരൻ സൂര്യയെ പുറത്തുകൊണ്ടുവരാൻ രാജ പിന്നീട് നാട്ടിലേക്കു വരുന്നു.
** Note : Hello! Would you like to share the storyline of the movie പോക്കിരി രാജ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications