കൊന്തയും പൂണുലും, ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരി സൈമണ്‍. സണ്ണിവെയ്‌നാണ് ചിത്രത്തില്‍ പോക്കിരി സൈമണായി എത്തുന്നത്. കേരളത്തിലെ വിജയ് ഫാന്‍സിന്റെ കഥയാണ് ചിത്രം പറയുന്നത്. വിജയ്‌യുടെ കടുത്ത ആരാധകനാണ് പോക്കിരി സൈമണ്‍ എന്ന കഥാപാത്രം.
പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത 27കാരനാണ് പോക്കിരിസൈമണ്‍ എന്ന ടൈറ്റില്‍ റോളുകാരനായ കഥാനായകന്‍. പോലീസുകാരനായ അച്ഛനും വീട്ടില്‍ തയ്യല്‍പ്പണിചെയ്യുന്ന അമ്മയും വിദ്യാര്‍ത്ഥിനി ആയ അനിയത്തിയും വിജയ് ഫാന്‍സുകാരായ കൂട്ടുകാരുമാണ് അയാള്‍ക്ക് ചുറ്റുമുള്ള ലോകം. വിജയ് രസികര്‍മണ്ട്രം വിജയ് നഗര്‍ ബ്രാഞ്ച് സെക്രട്ടറിയാണ് പോക്കിരി സൈമണ്‍. വിജയുടെ ഭൈരവ എന്ന ചിത്രം പുറത്തിറങ്ങുമ്പോള്‍ ഭീമാപ്പള്ളി നൗഷാദ് സ്ഥാപിക്കുന്ന വിജയ് ഫളെക്‌സിനേക്കാള്‍ വലിയ കട്ടൗട്ട് സ്ഥാപിക്കുക, തുപ്പാക്കി എന്ന ചിത്രം ഇരുപത്തിരണ്ടാമത്തെ തവണ കാണുമ്പോള്‍ തിയറ്ററില്‍നിന്ന് എഴുന്നേറ്റ് നിന്ന് വിസിലടിച്ച പെണ്‍കുട്ടിയെ കെട്ടുക എന്നിങ്ങനെയാണ് ആ ചെറിപ്പക്കാരന്റെ ആഗ്രഹങ്ങള്‍. ഒരു വിജയ് സിനിമ പോലെ കളര്‍ഫുള്ളായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഹാസ്യം പ്രമേയമായ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, അശോകന്‍, ദിലീഷ് പോത്തന്‍, അപ്പാനി ശരത്, ബൈജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. കെ അമ്പാടിയുടേതാണ് തിരക്കഥ.
** Note :
കുറിപ്പ്: പോക്കിരി സൈമണ്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.