വമ്പന്‍ താരനിര അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിൻ സെൽവൻ; 1. വിക്രം, തൃഷ, കാര്‍ത്തി, ഐശ്വര്യ റായ്, ജയം രവി, ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാ,ം ലാല്‍, പ്രകാശ് രാജ്, ജയറാം, പാര്‍ത്ഥിപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ 1995ല്‍ പുറത്തിറക്കിയ 'പൊന്നിയന്‍ സെല്‍വന്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. പത്താം നൂറ്റാണ്ടില ചോളരാജവംശത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചോളരാജാവായ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് പറയുന്നത്. ചിത്രം രണ്ടു ഭാഗങ്ങളായാണ് തിയറ്ററുകളിലെത്തുന്നത്.
500 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ സ്വര്‍ണങ്ങള്‍ തന്നെയാണ് സിനിമയില്‍ അണിഞ്ഞത്. ജൂവലറി ഡിസൈനറായ കിഷന്‍ദാസാണ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തത്. സിനിമയിലെ ഓരോ സീനും ചിത്രീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍തന്നെ ആഭരണങ്ങള്‍ സെറ്റിലെ ജീവനക്കാര്‍ ഊരിവാങ്ങുമായിരുന്നു.
** Note :
കുറിപ്പ്: പൊന്നിയിൻ സെൽവൻ 1 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.