2022ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വം ചിത്രത്തിന്റെ രണ്ടാംഭാഗമാണ് പൊന്നിയിന്‍ സെല്‍വന്‍ 2. പ്രകാശ് രാജ്, വിക്രം, ജയം രവി, കാര്‍ത്തിക് ശിവകുമാര്‍, തൃഷ, ഐശ്വര്യ റായ് ബച്ചൻ, അശ്വിൻ കാക്കുമാനു, ഐശ്വര്യ ലക്ഷ്മി, ശരത്കുമാർ, പാർത്ഥിപൻ, കിഷോർ, റിയാസ് ഖാൻ, ജയറാം, ശോഭിത ധുലിപാല, നിഴല്‍കള്‍ രവി തുടങ്ങി ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധമായ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്. ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും നിര്‍മ്മിച്ച ചിത്രം മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്.
എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മന്‍ ആണ്. 2023 ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
** Note :
കുറിപ്പ്: പൊന്നിയിൻ സെൽവൻ 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.