ആനന്ദം എന്ന ചിത്രത്തിനുശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് പൂക്കാലം. വിജയരാഘവന്‍, കെപിഎസി ലീല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 100 വയസിനോടടുത്ത് പ്രായമുള്ള അപ്പൂപ്പനായിട്ടാണ് ചിത്രത്തില്‍ വിജയരാഘവന്‍ എത്തുന്നത്.
വിനീത് ശ്രീനിവാസന്‍, അന്നു ആന്റണി, ജോണി ആന്റണി, സുഹാസിനി മണിരത്‌നം, ബേസില്‍ ജോസഫ്, റോഷന്‍ മാത്യു, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇവര്‍ക്ക് പുറമെ കാവ്യ ദാസ്, നവ്യ ദാസ്, കമല്‍ രാജ്, അമല്‍ രാജ് എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ആനന്ദ് സി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സിഎന്‍സി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ വിനോദ് ഷൊര്‍ണ്ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2023 ഏപ്രില്‍ 8
ഒടിടി റിലീസ് - 2023 മെയ് 19 - ഡിസ്‌നി ഹോട് സ്റ്റാര്‍
** Note :
കുറിപ്പ്: പൂക്കാലം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.