പൂമരം ഒരു ക്യാമ്പസ് സിനിമയാണ്. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് ജയറാം ആദ്യമായി മലയാളത്തിൽ നായകനായി എത്തുന്ന സിനിമയാണ് പൂമരം. എബ്രിഡ് ഷൈന്‍ ആണ് സിനിമ സംവിധാനം ചെയുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നതും എബ്രിഡ് ഷൈന്‍ തന്നെയാണ്. എബ്രിഡിന്റെ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഉള്ള സിനിമയാണ് പൂമരം.
കാളിദാസ് ജയറാം നായകനായി വരുന്ന ആദ്യത്തെ മലയാള സിനിമ എന്ന പ്രേത്യേകത കൂടി ഇതിനുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി മലയാളികളുടെ മനം കീഴടക്കിയ നടനാണ് കാളിദാസ് ജയറാം. തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തതിനുശേഷമാണ് കാളിദാസന്‍ മലയാളത്തിലെത്തുന്നത്.
പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ കാളിദാസിനൊപ്പം അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തും. ഡോ. പോള്‍ വര്‍ഗീസും എബ്രിഡും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ലൈം ലൈറ്റ് സിനിമയുടെ ഈ മലയാളം ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് ഫൈസല്‍ റാസി എന്ന നവാഗതനാണ്.
ചിത്രത്തിലെ കാളിദാസ് പാടി അഭിനയിച്ച പൂമരംകൊണ്ടൊരു കപ്പലുണ്ടാക്കി എന്ന ഗാനം നവംബര്‍ 18ന് യൂട്യൂബിലൂടെ പുറത്ത് വിട്ടു. എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്.
** Note :
കുറിപ്പ്: പൂമരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.