ആന്റണി വര്‍ഗീസിനെ നായകനാക്കി വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂവന്‍. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അജഗജാന്തരം, സൂപ്പര്‍ ശരണ്യ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഗിരീഷ് എഡി, റിങ്കു, അനിഷ്, സജിന്‍ ചെറുകയില്‍, മണിയന്‍പിള്ള രാജു, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ കഥാപാത്രത്തെയാണ് ആന്റണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുഹൈയല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദനാണ് സംഗീതം നല്‍കിയത്. സജിത്ത് പുരുഷനാണ് ഛായാഗ്രാഹകന്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിലെത്തിച്ചത്.
തിയേറ്റര്‍ റിലീസ്- 2023 ജനുവരി 20
ഒടിടി റിലീസ് - 2023 മാര്‍ച്ച് 24 - സീ5
** Note :
കുറിപ്പ്: പൂവന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.