പ്രകാശം പരത്തുന്ന പെണ്‍കുട്ടി കഥ
കെ ആര്‍ ഉണ്ണി സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി. ലാല്‍, മുകോഷ്, പ്രകാശ് ബാരെ സുമിന്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റെഡിയാര്‍ കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ചലച്ചിത്രതാരങ്ങളായ ശ്രിയ ശരണും ആന്‍ഡ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ശ്രിയ ചിത്രത്തില്‍നിന്നും പിന്മാറുകയായിരുന്നു. തനിനാടന്‍ വേഷത്തിലാണ് ആന്‍ഡ്രിയ ചിത്രത്തില്‍ എത്തുന്നത്. ആന്‍ഡ്രിയയുടെ ഭാര്‍ത്താവായി സുമിന്‍ നായരാണ് അഭിനയിക്കുന്നത്. ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തെങ്കാശി, ബാംഗ്ലൂര്‍, കൊല്ലം, ഹംപി, അമ്പലപ്പുഴ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
** Note : Hello! Would you like to share the storyline of the movie പ്രകാശം പരത്തുന്ന പെണ്‍കുട്ടി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications