റിയാസ് സിദ്ധിഖ്, നവ്യ നാരായണന്‍, റിസബാവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനു ഗോപാല്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രണയതീര്‍ത്ഥം.ദേവന്‍,ശ്രീപത്മ,കൊച്ചുപ്രേമന്‍, ബി.കൃഷ്ണകുമാര്‍,സുജിത്ത് ശ്രേയസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.പൂവച്ചല്‍ ഹുസൈന്‍, ശ്രീകുമാര്‍ ശ്രീകണ്ഠമംഗലം, അജയഘോഷ് പറവൂര്‍ എന്നിവരുടെ വരികള്‍ക്ക് അമ്പലപ്പുഴ വിജയന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ജഗദീഷ് ഛായാഗ്രഹണവും പ്രശാന്ത് നിശ്ചല ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.മാജിക് സിനി വിഷന്റെ ബാനറില്‍ ദിനേശന്‍ ജിയാണ് ചിത്രം നിര്‍മ്മിച്ചത്.ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത ദിനു സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമാണ്. ചിത്രം റിലീസ് ആവുന്നതിനുമുമ്പ് ദിനു മരണപ്പെട്ടിരുന്നു.
** Note :
കുറിപ്പ്: പ്രണയ തീര്‍ത്ഥം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.