ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിനുശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. അശോകന്‍ ചെരുവലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചെമ്പന്‍ വിനോദ്, വിഷ്ണു ഗോവിന്ദന്‍, ധര്‍മ്മജന്‍, സുധീര്‍ കരമന, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
പ്രണയഗുരവായ വി.കെ.പി യുടെയും അയാളുടെ ശിഷ്യനായ പ്രകാശന്റെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. വി.കെ പിയായി ചെമ്പന്‍ വിനോദും, പ്രകാശനായി ബാലു വര്‍ഗീസും എത്തുന്നു. ലിജോമോള്‍, അഞ്ജലി അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
തൃശ്ശൂര്‍, ഗുരുവായൂര്‍, എന്നിവിടങ്ങളായിരുന്നു പ്രേമസൂത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹരിനാരായണന്‍, ജിജു അശോകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപീസുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. കമലം ഫിലിംസിന്റെ ബാനറില്‍ ടി. ബി രഘുനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പ്രേമസൂത്രം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.