നൈല ഉഷ, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ഹരിശ്രീ അശോകൻ, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
സന്തോഷ് തൃവിക്രമൻ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേര്‍ന്നാണ്. എഡിറ്റർ ജോയൽ കവി. ഛായഗ്രഹണം പി. എം. ഉണ്ണികൃഷ്ണൻ. ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ എന്നിവരുടെ വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതം നല്‍കിയിരിക്കുന്നു.
** Note :
കുറിപ്പ്: പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.