ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. നവാഗതനായ രതീഷ് രവി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ്. മമ്മൂട്ടി, ഹരീഷ് കണാാരന്‍, ദിലീഷ് പോത്തന്‍, ഇന്നസെന്റ് , ആശാ ശരത്ത് , ദീപ്തി സതി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്ത്രീകളുമായി അധികം സംസാരിക്കാറില്ലെങ്കിലും സ്ത്രീകളുമായി എപ്പോളും സംസാരിക്കുന്നു എന്ന പേരു ദോഷം അദ്ധേഹത്തിനുണ്ട്. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിയാത്ത രാജകുമാരന്റെ ജീവിതത്തിലേക്ക് ചില സ്ത്രീകള്‍ കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മുന്‍ കാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട വേഷമാണ് ആശ ശരത്ത് ഈ ചിത്രത്തില്‍ ചെയ്യ്തിരിക്കുന്നത്. ചിത്രത്തിലെ മഞ്ജരി ടീച്ചര്‍ എന്ന കഥാപാത്രത്തോട് ആശാ ശരത്ത് അങ്ങേയറ്റം നീതി പുലര്‍ത്തി. ചെറിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ദീപ്തി സതിയുടെ മഞ്ജരി എന്ന വേഷവും മികച്ചുനില്‍ക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. സംഗീതസംവിധാനം എം ജയചന്ദ്രന്‍. പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. രതീഷ് രാജാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത്.
** Note :
കുറിപ്പ്: പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.