X
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
Comedy | 09 Aug 2013 |
Malayalam

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും കഥ

ലാൽ ജോസിന്റെ സംവിധാനത്തിൽ 2013 ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാള ചലച്ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും. കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എ സിന്ദുരാജാണ് നിർവഹിച്ചിരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിദ്യാസാഗറാണ്. 

കുട്ടനാട്ടിലെ കൈനകരിയിൽ പുള്ളിപ്പുലികൾ എന്ന് അറിയപെടുന്ന ചട്ടമ്പികളായ മൂന്ന് സഹോദരങ്ങളുടെയും, അവരുടെ പ്രവർത്തികൾ മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്ന അനുജൻ, ആടു ഗോപൻ എന്ന് വിളിപ്പേരുള്ള ചക്കാട്ടുതറയിൽ ഗോപന്റെയും (കുഞ്ചാക്കോ ബോബൻ) കഥയാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും. ബാങ്ക് ലോൺ ഉപയോഗിച്ച് വാങ്ങിയ ഹൗസ് ബോട്ട് ഉപജീവനമാർഗമക്കിയ ഗോപൻ, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനു വേണ്ടി തന്റെ ബോട്ടിൽ ക്ലാസിക്കൽ നൃത്ത പരിപാടികൾ ആരംഭിക്കുകയും. അതിനു വേണ്ടി കൈനകരി ജയശ്രീ (നമിത പ്രമോദ്) എന്ന നർത്തകിയെ കൊണ്ടുവരികയും ചെയ്യുന്നു. ഇതു മൂലം മറ്റൊരു ബോട്ട് ഉടമയായ കുരിയച്ചന് (ഷമ്മി തിലകൻ) നഷ്ടമുണ്ടാകുകയും, അയാൾ ഗോപനോട് പകവീട്ടാൻ ആരംഭിക്കുകയും ചെയ്യുന്നു. തുടർന്ന് ഗോപന്റെയും ജയശ്രീയുടെയും പ്രേമവും, ഗോപന്റെ ജീവിതത്തിലുണ്ടാകുന്ന വിവിധ സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
 
 
 
 
 


** Note : കുറിപ്പ്: പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+