രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ജയസൂര്യ, നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുവരുടെയും വിതരണക്കമ്പനിയായ പുണ്യാളന്‍ സിനിമാസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
സുസു സുധി വാത്മീകം, പ്രേതം, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2013ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം ഗംഭീര വിജയം നേടിയിരുന്നു. ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രം അദ്ധേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. അജു വര്‍ഗീസ്, ശ്രീജിത് രവി, ടി.ജി രവി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആനന്ദ് മധുസൂധനന്‍, ബിജിബാല്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.