മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് പുത്തന്‍പണം. കാസര്‍കോടുകാരനായ ബിസിനസ്സുകാരന്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പി വി ഷാജികുമാര്‍ എഴുതിയ കാസറഗോഡന്‍ സംഭാഷണങ്ങള്‍ ആണ് പുത്തന്‍ പണത്തിന്റെ പ്രധാന ഹൈലൈറ്റ്. കാസര്‍കോടന്‍ ഭാഷയ്ക്കു പുറമെ കോഴിക്കോട് , മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ഭാഷാശൈലികളും സിനിമയില്‍ കടന്നുവരുന്നുണ്ട്.
2016 നവംബര്‍ 8 ന് രാത്രി 8 മണിയ്ക്ക് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലൂടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ അസാധുവായപ്പോള്‍ കാസറഗോട്ടെ കുമ്പളക്കാരനായ അധോലോക കുറ്റവാളി നിത്യാനന്ദ ഷേണായിയുടെ ജീവിതത്തില്‍ നടക്കുന്ന ചില പ്രതിസന്ധികള്‍ ആണ് സിനിമ പറയുന്നത്. സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പശ്ചത്താലസംഗീതം ഒരുക്കിയത് ഷഹബാസ് അമന്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ത്രീ കളര്‍ സിനിമയുടെ ബാനറില്‍ എബ്രഹാം മാത്യു, രഞ്ജിത്ത്, അരുണ്‍ നാരായണ്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: പുത്തന്‍ പണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.