ചലച്ചിത്രതാരം കൊച്ചിന്‍ ഹനീഫയുടെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രമാണ് പുതിയ കരുക്കള്‍. ജയറാം, പാര്‍വ്വതി, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എം.ജി സോമന്‍, സിദ്ദിക്ക്, ഗണേഷ് കുമാര്‍, സിതാര, മാള അരവിന്ദന്‍, ശാന്തകുമാരി, ഭീമന്‍ രഘു,കൊച്ചിന്‍ ഹനീഫ, പി ആര്‍ മേനോന്‍, ബേബി സുജാത എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.എസ് ചിത്ര, കെ.ജെ യേശുദാസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഷാരോണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പുതിയ കരുക്കള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.