റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം, പ്രേം കുമാർ, ഇന്നസെന്റ്, ആനി, വിന്ദുജ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പുതുക്കോട്ടയിലെ പുതുമണവാളൻ. ന്യൂ സാഗാ ഫിലിംസിന്റെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ന്യൂ സാഗാ ഫിലിംസ് തന്നെയാണ് വിതരണം ചെയ്തത്. റാഫി മെക്കാർട്ടിൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. എസ്. രമേശൻ നായർ, ഐ.എസ്.കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ മാഗ്ന സൗണ്ട് വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.