സഹസംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ ഗിരീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പൂഴിക്കടകന്‍. ജയസൂര്യയും ചെമ്പന്‍ വിനോദുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അവധിക്കെത്തുന്ന ഹവില്‍ദാര്‍ സാമുവലിന്റെ കഥപറയുന്ന ചിത്രത്തില്‍ സാമുവല്‍ ജോണ്‍ എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്.
പ്രശസ്ത തമിഴ്, തെലുഗു താരം ധന്യ ബാലകൃഷ്ണനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അലന്‍സിയര്‍ ലെ ലോപ്പസ്,വിജയ് ബാബു,ബാലു വര്‍ഗിസ്,സജിത്ത് നമ്പ്യാര്‍,സുധി കോപ്പ,ബിജു സോപാനം,കോട്ടയം പ്രദീപ്,ഗോകുലന്‍,അശ്വിന്‍,സെബി ജോര്‍ജ്ജ്, മാല പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ,മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജി ബാല്‍, രഞ്ജിത്ത് മേലേപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് ഈണം നല്‍കിയിരിക്കുന്നു. വിജയ് യേശുദാസും,ശ്രേയ ഘോഷാലും ആന്‍ ആമിയുമാണ് ഗായകര്‍.ഉണ്ണി മലയില്‍ എഡിറ്റിങ്ങും വേലായുധന്‍ കലാ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: പൂഴിക്കടകന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.