സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് റേസ് 3. റെമോ ഡിസൂസയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോബി ഡിയോള്‍, അനില്‍ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്‌സി ഷാ, സാഖില്‍ സാല്‍മീന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. കിക്ക് എന്ന ചിത്രത്തിനുശേഷം ജാക്വിലിനും സല്‍മാനും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ജെസികാ എന്ന കഥാപാത്രത്തെയാണ് ജാക്ലിന്‍ ഫെര്‍ണാണ്ടസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സഞ്ജന എന്ന കഥാപാത്രത്തെ ഡെയിസിയും അവതരിപ്പിക്കും. ചിത്രത്തി്ല്‍ റോബര്‍ട്ട് ഡി കോസ്റ്റ എന്ന കഥാപാത്രമായിട്ടാണ് അനില്‍ കപൂര്‍ എത്തുന്നത്. അയനങ്ക ബോസാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജൂണ്‍ 15നാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമുളള സല്‍മാന്റെ ഖാന്റെ ഈദ് സമ്മാനമായിരിക്കും റേസ് 3. റിലീസിനുമുമ്പുതന്നെ റേസ് 3യുടെ കിടലന്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിപ്‌സ് ഫിലിംസിന്റെയും സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെയും ബാനറില്‍ സല്‍മാന്‍ ഖാനും, രമേശ് തൗരാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: റേസ് 3 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.