വിനയന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാക്ഷസരാജാവ്. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ, സുനിൽ കെ. ആനന്ദ് എന്നിവരാണ്.എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: രാക്ഷസരാജാവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.