രാമലീല കഥ
ദിലീപിനെ പ്രധാന കഥാപാത്രമാക്കി അരുണ്‍ഗോപി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് രാമലീല. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. രാമനുണ്ണി എന്ന രാഷ്ട്രീയകാരന്റെ കഥയാണ് ചിത്രം പറയുന്നത്. രാമനുണ്ണിയായി ദിലീപാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാമനുണ്ണിയുടെ അഛന്‍ രാഘവന്‍ രാഷ്ട്രീയപ്രവര്‍ത്തകനാണ്. എന്നാല്‍ അഛന്റെ രാഷ്ട്രീയത്തെ പിന്തുടരാന്‍ രാമനുണ്ണിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അഛന്റെ മരണത്തിനു പിന്നിലെ ആളെ തിരിച്ചറിയുന്നതോടെ അയാള്‍ പാര്‍ട്ടി വിടുന്നു. ഡിസിപി എന്ന പാര്‍ട്ടി വിട്ട് എന്‍സി പി എന്ന പാര്‍ട്ടിയില്‍ ചേരുകയും ഉപതിരെഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറാവുന്നു. എന്നാല്‍ ഡിസിപി രാമനുണ്ണിയുടെ അമ്മയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുന്നു. എന്നാല്‍ പ്രചരണപരിപാടികള്‍ക്കിടയില്‍ ജില്ലാ സെക്രട്ടറി മോഹന്‍ കൊല്ലപെടുന്നു. കൊലപാതകത്തിനു കാരണം രാമനുണ്ണിയാണെന്ന് മറ്റുള്ളവര്‍ ആരോപിക്കുന്നു. ഇതിനിടയില്‍ അയാള്‍ ഒളിവില്‍ പോവുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞുകൊണ്ട് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ രാമനുണ്ണി ശ്രമിക്കുന്നതാണ് രാമലീല എന്ന ചിത്രം പറയുന്നത്.
ചിത്രത്തില്‍ പ്രയാഗമാര്‍ട്ടിന്‍ മാധ്യമപ്രവര്‍ത്തകയായി എത്തുന്നു. ജില്ലാ സെക്രട്ടറിയായി വിജയരാഘവന്‍ എത്തുന്നു. ഷാജോണ്‍ സി.കെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ക്കുപുറമെ സിദ്ദിക്ക്, രാധിക ശരത്കുമാര്‍, ലെന. സലീം കുമാര്‍, ലെന, സായികുമാര്‍, ഷാജു, സാദിഖ്, അനില്‍മുരളി, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ സച്ചിയുടേതാണ്. ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോപി സുന്ദര്‍ ആണ്. മധു ബാലകൃഷ്ണന്‍, ഗോപി സുന്ദര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ എന്നിവരാണ് പാട്ടുകള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാര്‍. ദിലീപ് എന്ന താരത്തിനുനോരെയുള്ള പൊലീസ് കേസും ജയില്‍വാസവും രാമലീലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകരെ പോലും അതിശയിപ്പിക്കുംവിധം ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായി. സെപ്റ്റംബര്‍28ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വന്‍വിജയത്തിനുശേഷം മുളകുപാടം ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
Hello! Would you like to share the storyline of the movie രാമലീല or provide updates on the cast and crew with us? Kindly send your contributions to [email protected].