ജയറാം, രേഖ, എം ജി സോമന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് രണ്ടാം വരവ്. സാജന്‍ കഥയും ജോണ്‍ പോള്‍ തിരക്കഥയും എഴുതിയിരിക്കുന്നു. ചാരുഹാസന്‍,ബാബു ആന്റണി, ജഗതി ശ്രീകുമാര്‍,രാജീവ് രംഗന്‍,എം എം അലക്‌സ്, ഗണേഷ് കുമാര്‍,കനകലത.കൊല്ലം തുളസി,ദേവന്‍,ടി പി മാധവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പങ്കജ് ധീറിന്റെ ആദ്യ മലയാളചിത്രം കൂടിയാണിത്. കെ ജയകുമാറിന്റെ വരികള്‍ക്ക് ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ ജെ യേശുദാസ്, പി സുശീല എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിപിന്‍ദാസ്,ജയാനന്‍ വിന്‍സെന്റ് എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. സാജ് വിഷന്‍ പ്രൈ ലിമിറ്റഡിന്റെ ബാനറില്‍ സാജന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: രണ്ടാം വരവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.