രസം കഥ
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രസം.മോഹന്‍ലാലിനെ കൂടാതെ ഇന്ദ്രജിത്ത്, വരുണാ ഷെട്ടി, ദേവന്‍, നെടുമുടി വേണു, നന്ദു, അംബികാ മേനോന്‍, രാജേഷ് രാജന്‍ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വരുണാ ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് രസം.ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കാവേരി, സ്വര്‍ണചാമരം, അഹം, പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും, രാജീവ് നാഥും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രസം.കേരളത്തില്‍ കേറ്ററിങ് കമ്പനി നടത്തുന്ന ഒരു നമ്പൂതിരി യുവാവായാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
** Note : Hello! Would you like to share the storyline of the movie രസം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications