വിനയ് ഫോർട്ട്, ശ്രീനാഥ് ഭാസി, അജു വർഗിസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഹാസ്യ പ്രണയ ചിത്രമാണ് റാസ്പുട്ടിൻ. ആത്മാഭിമാനമുള്ള ചെറിയ നാണക്കാരനാണ് സുശീലൻ. അദ്ദേഹത്തിന്റെ ബന്ദുവും സഹപ്രവർത്തകനുമാണ് രാധേനാഥൻ. നിരവതി സ്ത്രീകളുമായി അടുപ്പമുള്ള രാധേനാഥൻ ഒരിക്കൽ സ്മിത എന്ന പെണ്‍കുട്ടിയെ സുശീലന് പരിചയപ്പെടുത്തി കൊടുക്കുന്നു. സ്മിത ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ട്ടറാണ്. പിന്നീട് അവർ തമ്മിൽ പ്രണയത്തിലാവുകയും ചെയ്യുന്നു. ഒരിക്കൽ സ്മിതയെ കാണുവാനായി ദൂരെ ഒരു നഗരത്തിലേക്ക് പുറപ്പെടുന്ന സുശീലൻ അവിടെ ചില കുഴപ്പങ്ങളിൽ ചെന്ന് ചാടുന്നു.
** Note :
കുറിപ്പ്: റാസ്‌പ്പുടിൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.