നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യ്ത തമിഴ് ചിത്രമാണ് റിച്ചി. തമിഴ് താരം നാട്ടിയയാണ് നിവിന്റെ നായികയായി എത്തുന്നത്. ഇവര്‍ തമ്മിലുള്ള സൗഹൃദവും തുടര്‍ന്ന് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ആക്ഷന്‍ ഗെറ്റപ്പിലാണ് നിവിന്‍ എത്തുന്നത്.
ലോക്കല്‍ റൗഡിയായി നിവിന്‍ എത്തുമ്പോള്‍ ബോട്ട് മെക്കാനിക്കായാണ് നാട്ടിയ ചിത്രത്തില്‍ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായാണ് ചിത്രത്തില്‍ പ്രകാശ് രാജ് എത്തുന്നത്.
കന്നടയില്‍ സൂപ്പര്‍ ഹിറ്റായ ഉള്ളിടവരു കണ്ടാതെ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിച്ചി. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. മാസ്സ് എന്റര്‍ടെയ്‌നറാണ് ചിത്രം.
** Note :
കുറിപ്പ്: റിച്ചി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.