ഭയാനകം എന്ന ചിത്രത്തിനുശേഷം ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് രൗദ്രം. നവരസ പരമ്പരയിലെ ശാന്തം, കരുണം, ബീഭത്സം, അഭ്ഭുതം, വീരം, ഭയാനകം എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് രൗദ്രം എത്തുന്നത്.മഹാ പ്രളയകാലഘട്ടത്തിൽ മധ്യതിരുവിതാംകൂറിൽ നടന്ന യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. രഞ്ജി പണിക്കർ, കെപിഎസി ലളിത എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജി പണിക്കർ, കെപിഎസി ലളിത എന്നിവർക്കൊപ്പം സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നിഖില്‍ എസ്. പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിർമ്മിച്ചത്.
** Note :
കുറിപ്പ്: രൗദ്രം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.