ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സാഹോ.റണ്‍ രാജ രണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍.ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക.
ചിത്രത്തില്‍ മലയാള താരം ലാല്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ജാക്കി ഷറോഫ്, അരുണ്‍ വിജയ്, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആക്ഷന്‍ ത്രില്ലറായ ചിത്രത്തിലെ സ്റ്റണ്‍ രംഗങ്ങള്‍ക്കായി 37 കാറുകള്‍ തകര്‍ത്തിരുന്നു.കെന്നി ബേറ്റ്‌സ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.സാബു സിറിള്‍ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലാപടി എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തമിഴ്,ഹിന്ദി,തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഒരേ സമയം ചിത്രീകരിച്ച ചിത്രംകൂടിയാണിത്.
** Note :
കുറിപ്പ്: സാഹോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.