ശിഖാമണിക്കുശേഷം വിനോദ് ഗുരുവായൂര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സകലകലാശാല.ജനപ്രിയ പരിപാടിയായ ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ച്വറി, മുരളി ഗിന്നസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.ക്യാമ്പസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ചെങ്ങന്നൂര്‍ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളജിലായിരുന്നു.
ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം,ഹരീഷ് പെരുമണ്ണ,നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു.മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വ്വഹിക്കുന്നു.ഷാജി മൂത്തേടന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എബി ടോം സിറിയക് ആണ്.
** Note :
കുറിപ്പ്: സകലകലാശാല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.