സഖാവ് കഥ/ സംഭവവിവരണം

    നാഷണല്‍  അവാര്‍ഡ് ജേതാവായ സിദ്ധാര്‍ഥ ശിവ സംവിധാനം നിര്‍വ്വഹിച്ച  ചിത്രമാണ് സഖാവ്. കൃഷ്ണ കുമാര്‍, സഖാവ് കൃഷ്ണന്‍ എന്നീ ഇരട്ടവേഷങ്ങളിലാണ് നിവിന്‍പോളി ചിത്രത്തില്‍ എത്തുന്നത്. 

    കൃഷ്ണകുമാര്‍ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ ജീവിത്തില്‍നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ന്യൂജനറേഷന്‍  രാഷ്ട്രീയ നേതാക്കളുടെ തരികിടകളൊക്കെ വശമുള്ളയാളാണ് കൃഷ്ണകുമാര്‍. അങ്ങനെയിരിക്കെ കൃഷ്ണകുമാര്‍ സഖാവ് കൃഷ്ണനെ കാണാനിടവരുന്നു. അതിനുശേഷം  സഖാവിനെകുറിച്ച് അറിയാനുള്ള  കൃഷ്ണകുമാറിന്റെ ആകാംഷയിന്‍നിന്നുമാണ് ചിത്രം മുന്നോട്ടു പോവുന്നത്. പിന്നീട് പഴയകാല സമര ചരിത്രത്തിലൂടെ സഖാവ് കൃഷ്ണനെ സംവിധായകന്‍  പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നു. 
     
    അല്‍ത്താഫ്, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. നിവിന്‍ പോളിയുടെ നായികയായി കാക്കമുട്ടായി ഫെയിം ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ വരുന്നത്.
     
    അപര്‍ണ്ണ ഗോപിനാഥ് ചിത്രത്തില്‍ സഖാവിന്റെ റോളിലാണെത്തുന്നത്. ജെഎന്‍യുവില്‍ ബിരുദ വിദ്യാര്‍ഥിയായ നീതി എന്ന തന്റേടിയും ആകര്‍ഷക വ്യക്തിത്വവുമുള്ള കഥാപാത്രത്തെയാണ് അപര്‍ണ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ മികച്ചു നില്‍ക്കുന്നു. പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന കഥാപാത്രമാണ് സഖാവ് കൃഷ്ണകുമാര്‍. ചിത്രത്തിലൂടെ കമ്മ്യൂണിസം എന്ന ആശയത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. 
    **Note:Hey! Would you like to share the story of the movie സഖാവ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X