ലിംഗുസാമിയുടെ സംവിധാനത്തില്‍ 2005ല്‍ പ്രദര്‍ശനത്തിനെത്തിയ 'സണ്ടക്കോഴി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി 2.വിശാലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സണ്ടക്കോഴി. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ നെഗറ്റീവ് റോളിലാണ് എത്തുന്നത്. രാജ്കിരണ്‍, ഗഞ്ജ കുറുപ്പ്,ശരത് അപ്പാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ശരത് അപ്പാനിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. കൂടാതെ ചിത്രത്തില്‍ മീര ജാസ്മിന്‍ അതിഥി വേഷത്തില്‍ എത്തുകയും ചെയ്യുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാലാണ് ചിത്രം നിര്‍മ്മിച്ചത്.ഇരുട്ട് അറയില്‍ മുരുട്ട് കുത്ത്, ജയം രവി ചിത്രം ടിക് ടിക് ടിക് എന്നിവ വിതരണം ചെയ്ത സ്‌ക്രീന്‍ സീന്‍ ആണ് റിവഞ്ച് ഡ്രാമ ജോണറിലുള്ള ചിത്രം തമിഴ്‌നാട്ടില്‍ വിതരണത്തിന് എത്തിക്കുന്നത്.
** Note :
കുറിപ്പ്: സണ്ടക്കോഴി 2-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.