സന്ദേശം കഥ/ സംഭവവിവരണം

    ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ ചിത്രമാണ് സന്ദേശം. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ നമുക്ക് ലഭിക്കുന്നത്. 

    തമിഴ് നാട്ടിലെ നീണ്ട 33 വർഷത്തെ ഇന്ത്യൻ റെയിൽ‌വേ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയ രാഘവൻ നായർ (തിലകൻ) ഭാര്യ ഭാനുമതിയുടേയും (കവിയൂർ പൊന്നമ്മ) മക്കളുടേയും കൂടെയുള്ള സ്വസ്ഥമായ വിശ്രമ ജീവിതമാണ് ആഗ്രഹിച്ചത്. എൽ എൽ ബി ക്കാരനായ മൂത്തമകൻ പ്രഭാകരനും (ശ്രീനിവാസൻ) ബി എസ് സി ക്കാരനായ രണ്ടാമത്തെ മകൻ പ്രകാശനും (ജയറാം) ജോലിക്കൊന്നും ശ്രമിക്കാതെ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്.

    രാഷ്ട്രീയ വൃത്തങ്ങളിൽ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന പ്രഭാകരൻ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്, അതുപോലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ കെ ആർ പി എന്നറിയപ്പെടുന്ന പ്രകാശൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്. മക്കളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രപരമായ ഭിന്നിപ്പ് അവരുടെ ബന്ധത്തിലും കടന്ന് കുടുംബത്തിൽ വിള്ളലുണ്ടാവുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നത് രാഘവൻ നായർക്ക് കാണേണ്ടി വരുന്നു. 

    ചിത്രത്തിലുടനീളം രാഷ്ട്രീയത്തിലെ മൂല്യച്യുതികളെ ആക്ഷേപഹാസ്യ ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഒടുവിൽ അന്ധമായ രാഷ്ട്രീയത്തിൽ നിന്ന് വിടുതൽ നേടിയ കഥാനായകർ സ്കൂളിൽ പഠിക്കുന്ന തങ്ങളുടെ ഇളയസഹോദരൻ നിസ്സാരകാര്യത്തിന് വിദ്യാലയത്തിൽ രാഷ്ട്രീയകക്ഷിയുണ്ടാക്കി സമരം നടത്താൻ തുടങ്ങുന്നത് തടയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
    **Note:Hey! Would you like to share the story of the movie സന്ദേശം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X