X
മലയാളം » സിനിമകള്‍ » സന്ദേശം
സന്ദേശം

സന്ദേശം

Social | 30 Oct 1991 |
Malayalam

2.7 /5 Users

4 /5 Filmibeat

സന്ദേശം കഥ

ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ ചിത്രമാണ് സന്ദേശം. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ നമുക്ക് ലഭിക്കുന്നത്.  തമിഴ് നാട്ടിലെ നീണ്ട 33 വർഷത്തെ ഇന്ത്യൻ റെയിൽ‌വേ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയ രാഘവൻ നായർ (തിലകൻ) ഭാര്യ ഭാനുമതിയുടേയും (കവിയൂർ പൊന്നമ്മ) മക്കളുടേയും കൂടെയുള്ള സ്വസ്ഥമായ വിശ്രമ ജീവിതമാണ് ആഗ്രഹിച്ചത്. എൽ എൽ ബി ക്കാരനായ മൂത്തമകൻ പ്രഭാകരനും (ശ്രീനിവാസൻ) ബി എസ് സി ക്കാരനായ രണ്ടാമത്തെ മകൻ പ്രകാശനും (ജയറാം) ജോലിക്കൊന്നും ശ്രമിക്കാതെ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. രാഷ്ട്രീയ വൃത്തങ്ങളിൽ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന പ്രഭാകരൻ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്, അതുപോലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ കെ ആർ പി എന്നറിയപ്പെടുന്ന പ്രകാശൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്. മക്കളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രപരമായ ഭിന്നിപ്പ് അവരുടെ ബന്ധത്തിലും കടന്ന് കുടുംബത്തിൽ വിള്ളലുണ്ടാവുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നത് രാഘവൻ നായർക്ക് കാണേണ്ടി വരുന്നു.  ചിത്രത്തിലുടനീളം രാഷ്ട്രീയത്തിലെ മൂല്യച്യുതികളെ ആക്ഷേപഹാസ്യ ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഒടുവിൽ അന്ധമായ രാഷ്ട്രീയത്തിൽ നിന്ന് വിടുതൽ നേടിയ കഥാനായകർ സ്കൂളിൽ പഠിക്കുന്ന തങ്ങളുടെ ഇളയസഹോദരൻ നിസ്സാരകാര്യത്തിന് വിദ്യാലയത്തിൽ രാഷ്ട്രീയകക്ഷിയുണ്ടാക്കി സമരം നടത്താൻ തുടങ്ങുന്നത് തടയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
Read More

സന്ദേശം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സന്ദേശം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സത്യൻ അന്തിക്കാട്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ
നിര്‍മ്മാതാവ്‌ തിരുപ്പതി ചെട്ടിയാർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സന്ദേശം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

സന്ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+