അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. ബെന്നി പി നായരമ്പലം, വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, ധന്യ വര്‍മ, സിദ്ധിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അക്ഷയ് ഹരീഷിന്റെതാണ് കഥ. നിമിഷ് രവിയാണ് ഛായാഗ്രഹണം. ശാന്ത മുരളി, പി കെ മുരളീധരന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
** Note :
കുറിപ്പ്: സാറാസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.