എന്‍ വി നിര്‍മ്മല്‍കുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സതുരംഗ വേട്ടൈ 2. ആരവിന്ദ് സ്വാമി, ത്രിഷ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് വിനോദാണ്. പ്രകാശ് രാജ്, രാധാ രവി, നാസര്‍, ശ്രീമാന്‍, കുമാരവേല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
2014ല്‍ പുറത്തിറങ്ങിയ സതുരംഗ വേട്ടൈ ബോക്‌സോഫീസില്‍ വന്‍ ഹിറ്റായിരുന്നു. ജയം രവി പ്രധാന വേഷത്തില്‍ എത്തിയ ബോഗന്‍ എന്ന ചിത്രത്തിനു ശേഷം അരവിന്ദ് സ്വാമി മുഖ്യ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. മനോബാല പിക്ചര്‍ ഹൗസിന്റെയും സിനിമാസിറ്റിയുടെയും ബാനറില്‍ മനോബാലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: സതുരംഗ വേട്ടൈ 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.