ബിജു മേനോനെ നായകനാക്കി ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. സജീവ് പാഴൂരിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സംവൃത സുനിലാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷം സംവൃത ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത സുനില്‍ എത്തുന്നത്.
അലന്‍സിയാര്‍,സൈജു കുറുപ്പ്,ജോണി ആന്റണി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സമീറ സനീഷാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത്. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
രോഹിത് കെ സുരേഷ് ആണ് ചിത്രത്തിന്റെ നിശ്ചലഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ഗ്രീന്‍ ടിവി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.