ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. ദേവി വര്‍മ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ലുക്ക്മാന്‍ അവറാന്‍, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രസംയോജനം നിഷാദ് യൂസഫ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലീ ഫ്രാന്‍സിസ് സംഗീതം നല്‍കുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ് .എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്.
** Note :
കുറിപ്പ്: സൗദി വെള്ളക്ക CC225/200 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.