X
ഷക്കീല
Malayalam

ഷക്കീല കഥ

ബിഗ്രേഡ് സിനിമകളിലൂടെ തൊണ്ണൂറുകളില്‍ സിനിമ പ്രേമികളെ ഹരം കൊളളിച്ച ഷക്കീലയുടെ ജീവിതം പറയുന്ന ചിത്രമാണ് ഷക്കീല. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ലങ്കേഷിന്റെ അദ്യ ഹിന്ദി ചിത്രമാണ് ഷക്കീല.സില്‍ക്ക് സ്മിതയുടെ ജീവിതകഥയ്ക്കു പിന്നാലെയാണ് ഷക്കീലയുടെ ബയോപിക്ക് സിനിമയും അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ്രേഡ് സിനിമകള്‍ക്ക് ഒരുകാലത്ത് മികച്ച സ്വീകാര്യത ലഭിച്ച സമയത്തായിരുന്നു ഷക്കീലയും സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്. നടിയുടെതായി ആളുകള്‍ അറിഞ്ഞതും അറിയപ്പെടാതെ പോയതുമായ കഥയാണ് സംവിധായകന്‍ ബയോപിക്കിലൂടെ പറയുന്നത്. 

ബോളിവുഡ് നടി റിച്ച ചദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത്. ഗ്യാങ്‌സ് ഓഫ് വസൈപ്പൂര്‍,സരബ്ജിത്ത്,ഗോലിയോം കീ രാംലീല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേ നേടിയിട്ടുളള നടിയാണ് റിച്ച. സിനിമയുടെ സ്‌ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതിനാലാണ് തിരഞ്ഞെടുത്തതെന്നും അടുത്തിടെ റിച്ച ചദ്ദ പറഞ്ഞിരുന്നു. റിച്ച മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മറാത്തി നടന്‍ പങ്കജ് ത്രിപാഠിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളി താരം രാജീവ് പിളളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ നടിയുടെ കാമുകന്റെ വേഷത്തിലാണ് രാജീവ് എത്തുന്നതെന്നാണ് വിവരം. അര്‍ജുന്‍ എന്നാണ് ചിത്രത്തില്‍ രാജീവിന്റെ പേര്.ഷക്കീലയുടെ ബയോപിക്കില്‍ അഭിനയിക്കുന്ന കാര്യം അടുത്തിടെ രാജീവ് തന്നെ തുറന്ന് പറഞ്ഞിരുന്നു. രാജീവിനു പുറമെ കന്നഡ താരം എസ്തര്‍ നൊറോണയും ചിത്രത്തില്‍ എത്തുന്നുണ്ട്.



** Note : കുറിപ്പ്: ഷക്കീല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+