വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശലമോൻ.നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ചെല്ലാനത്തിനപ്പുറം ഒരു ലോകമില്ല എന്ന ചിന്തയിൽ പള്ളിയും നാട്ടുകാര്യങ്ങളുമായി ഒതുങ്ങി കഴിയുന്ന 4 സഹോദരന്മാർ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സഹോദരന്മാരിൽ ഒരുവൻ ചെല്ലാനത്തിനപ്പുറമുള്ള ജീവിതത്തിന്റെ സുഖങ്ങൾ തേടി പോകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് നർമ്മത്തോടെ ചിത്രം അവതരിപ്പിക്കുന്നത്.
ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ഗോകുൽ ഹർഷൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. എഡിറ്റിംഗ് റിയാസ് കെ ബദർ, ആർട്ട് സജീഷ് ചന്ദു, മെയ്ക്കപ്പ് മനു മോഹൻ, കോസ്റ്റ്യുമ് ആരതി ഗോപാൽ. ചിഫ് അസ്സോസിയേറ്റ് അനീവ് സുകുമാർ. റൺ രവി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
** Note :
കുറിപ്പ്: ശലമോൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.