വേണുഗോപന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഷാര്‍ജ ടു ഷാര്‍ജ.എ കെ സാജന്‍, എ കെ സന്തോഷ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഒരുക്കിയത്.ജയറാം, മധു, രാജന്‍ പി ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നന്ദഗോപാലന്‍ വിശ്വനാഥന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിച്ചത്.ക്യാപ്റ്റന്‍ രാജു,നാദിര്‍ഷാ,ഐശ്വര്യ,മാമുക്കോയ, ഇബ്രാഹിം കുട്ടി,സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ ജെ യേശുദാസാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മോഹന്‍ കാര്‍ത്തിക, വില്‍സണ്‍ ക്ലാപ്പന എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
** Note :
കുറിപ്പ്: ഷാര്‍ജ ടു ഷാര്‍ജ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.