ജനപ്രിയ സംവിധായകന്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്. ബിജു മേനോന്‍, ശ്രിന്ദ, സലീംകുമാര്‍, റാഫി, മിയ ജോര്‍ജ്, ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷകന്‍ ഷെര്‍ലക് ടോംസിനെ ഇഷ്ടപെടുന്ന ടോംസ് എന്ന വിളിപേരുള്ള തോമസ് എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. തോമസായി ബിജുമേനോനും, തോമസിന്റെ ഭാര്യ രേഖയായി ശ്രിന്ദയും എത്തുന്നു.
ഷെര്‍ലക് ഹോംസിന്റെ ആരാധകനായ തോമസിന് ചെറുപ്പം മുതലേ തട്ടിപ്പുകള്‍ കണ്ടുപിടിക്കാന്‍ ഇഷ്ടമായിരുന്നു. റവന്യൂഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന തോമസിന് സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിലേക്ക് മാറണമെന്നാണ് ആഗ്രഹം. എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജോലിമാറ്റം ലഭിക്കുന്ന തോമസിന് പക്ഷേ ആഗ്രഹിച്ചപോലെ ജോലിയില്‍ തിളങ്ങാന്‍ സാധിക്കുന്നില്ല. ഒരു ധനകാര്യ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ സാധിക്കാത്തത് അയാളുടെ ജോലിയെ ബാധിക്കുന്നു. അതേ സമയത്തു കുടുംബപ്രശ്‌നം കൂടി വന്നതോടെ തോമസ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ബിജിപാല്‍ ആണ്. കോമഡി -ത്രില്ലറാണ് ചിത്രം. നജീം കോയ, സച്ചി, ഷാഫി എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഷെര്‍ലക് ടോംസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.